ചിറക്കൽ: അഴീക്കോട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ചിറക്കൽ ചിറയുടെ പരിസരത്ത് വിപുലമായ സാംസ്കാരിക സന്ധ്യ സംഘടിപ്പിക്കുന്നു. ബുധനാഴ്ച (ഏപ്രിൽ 1) വൈകുന്നേരം 4 മണിക്കാണ് പരിപാടി.
പ്രമുഖ സാഹിത്യകാരി കെ.ആർ. മീര സാംസ്കാരിക സന്ധ്യയുടെ ഉദ്ഘാടനം നിർവ്വഹിക്കും. നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടിയിൽ പ്രശസ്ത ഗായകരും കലാകാരന്മാരും പങ്കെടുക്കും. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് ചിറക്കൽ ചിറയുടെ പശ്ചാത്തലത്തിൽ ഈ സാംസ്കാരിക ഒത്തുചേരൽ ഒരുക്കിയിരിക്കുന്നത്. മുഴുവൻ ജനാധിപത്യ-മതേതര വിശ്വാസികളും പരിപാടിയിൽ സംബന്ധിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

