പാപ്പിനിശ്ശേരി: അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് തല തിരഞ്ഞെടുപ്പ് പര്യടനം നാളെ (ചൊവ്വാഴ്ച) നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് തുരുത്തിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹൻ ഉദ്ഘാടനം ചെയ്യും.
തുരുത്തിയിലെ സ്വീകരണത്തിന് ശേഷം വടേശ്വരം അമ്പലം, പാപ്പിനിശ്ശേരി പഞ്ചായത്ത് പരിസരം, വേളാപുരം, മാധവൻ പീടിക, വിളക്കണ്ടം, ലിജിമ ജംഗ്ഷൻ, ബാപിക്കാൻ തോട് അങ്കനവാടി, ബോട്ട് ജട്ടി, നൂർ മസ്ജിദ്, പാപ്പിനിശ്ശേരി ഹൈസ്കൂൾ എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണം നൽകും. വിവിധ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം വൈകുന്നേരം 6 മണിയോടെ മുണ്ടയാട്ട് കോട്ടത്ത് പര്യടനം സമാപിക്കുമെന്ന് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

