മാണിയൂർ തണ്ടപ്പുറം എ.എൽ.പി സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം സംഘടിപ്പിച്ചു

Kannadiparamba online news
Screenshot

മാണിയൂർ- തണ്ടപ്പുറം എ.എൽ.പി.സ്ക്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം തളിപ്പറമ്പ് സൗത്ത് ബി.പി.സി എം.വി.നാരായണൻ മാസ്റ്റർ ഉൽഘാടനവും പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും ചെയ്തു. സംഘാടക സമിതി, ചെയർമാൻ കെ.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു. കലോൽസവ വിജയികളേയും വിവിധ സ്കോളർഷിപ്പ് നേടിയ കുട്ടികളേയും മുൻ പഞ്ചായത്ത് മെമ്പർ കെ.കെ.എം.ബഷീർ മാസ്റ്റർ അനുമോദിച്ചു. ഒ.ബാലകൃഷ്ണൻ മാസ്റ്റർ, അബ്ദുൾ സലാം മാസ്റ്റർ, പി.കെ.മുനീർ, കെ.വി.അബ്ദുൾ അസീസ് മുസ്ല്യാർ, കെ.കെ.ഷാജി, കെ.ഷാബു മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ഡി.പി.റഷീദ മാനേജർ കെ.കെ.ഇസ്മായിൽ മാസ്റ്റർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.വി.കെ.വിൻസി ടീച്ചർ സ്വാഗതം പറഞ്ഞു.
പൂർവ്വ വിദ്യാർത്ഥി സംഗമം പ്രണവ് പ്രസന്നൻ മാസ്റ്റർ ഉൽഘാടനം ചെയ്തു.മുഹമ്മദലി അദ്ധ്യക്ഷ്യം വഹിച്ചു. കണ്ണോത്ത് ഇബ്രാഹിം, വി.കെ.എറമുള്ളാൻ
കുട്ടി എന്നിവർ സംസാരിച്ചു.കെ.രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികളുടേയും പൂർവ്വ വിദ്യാർത്ഥികളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!