ജപ്പാനിലെ ആരോഗ്യ മേഖലയിൽ മികച്ച തൊഴിലവസരം; തിങ്കളാഴ്ച കമ്പിലിൽ സൗജന്യ സെമിനാർ

Kannadiparamba online news
Screenshot

കമ്പിൽ: ഇന്ത്യ ഗവൺമെന്റ് മുഖേന ജപ്പാനിലെ ആരോഗ്യ മേഖലയിൽ യുവതീ യുവാക്കൾക്ക് മികച്ച തൊഴിലവസരം ഒരുങ്ങുന്നു. പ്രതിമാസം ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്ന തൊഴിലവസരങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ നൽകുന്നതിനായി കമ്പിലിൽ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു.

മാർച്ച് 30 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കമ്പിൽ അക്ഷര കോളേജിൽ വെച്ചാണ് സെമിനാർ നടക്കുന്നത്. 18-നും 30-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്കാണ് ഈ അവസരം പ്രയോജനപ്പെടുത്താനാകുക. വിദേശത്ത് ആരോഗ്യ മേഖലയിൽ മികച്ചൊരു കരിയർ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഈ സെമിനാറിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനുമായി വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 📲 9895117122

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!