ശ്രീകണ്ഠാപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പത്ര ഏജന്റ് അന്തരിച്ചു. കൂട്ടു മുഖം കൊയിലിയിലെ ഒതയോത്ത് വത്സൻ (69) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിയോടെ എള്ളരിഞ്ഞിയിൽ റോഡരികിൽ നിൽക്കവെ ബൈക്കിടിച്ചായിരുന്നു അപകടമുണ്ടായത്.
അപകടം നടന്നയുടൻ തന്നെ നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നാല് പതിറ്റാണ്ടായി ദേശാഭിമാനി പത്രത്തിന്റെ ഏജന്റായി പ്രവർത്തിച്ചുവരികയായിരുന്നു വത്സൻ. സി.പി.എം കൂട്ടു മുഖം ബ്രാഞ്ച് അംഗം കൂടിയാണ്.
ഭാര്യ: ഫിലോമിന (കുപ്പംപടവിൽ).
മക്കൾ: നിലിൽ വത്സൻ (കുവൈത്ത്), അഖില വത്സൻ (ജനനി ആയുർവേദ ക്ലിനിക്ക്, മയ്യിൽ).
മരുമക്കൾ: ശ്രേയ (കാനഡ), സുജിൽ (സി.എസ്.ബി ബാങ്ക്, മേലെ ചൊവ്വ).
സംസ്കാരം ശനിയാഴ്ച പകൽ രണ്ട് മണിക്ക് എള്ളരിഞ്ഞി പൊതു ശ്മശാനത്തിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

