അഴീക്കോട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി

Kannadiparamba online news
Screenshot

അഴീക്കോട്: അഴീക്കോട് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ മേഖലയിൽ വ്യാപകമായി നശിപ്പിച്ചതായി പരാതി. ഇന്നലെ രാത്രിയോടെയാണ് ബോർഡുകൾ നശിപ്പിക്കപ്പെട്ടത്.

കപ്പക്കടവ്, തീപ്പെട്ടി കമ്പനി, പള്ളിക്കുന്ന് ബ്രം, ചാൽ എന്നീ പ്രദേശങ്ങളിൽ യു.ഡി.എഫ് സ്ഥാപിച്ചിരുന്ന ബോർഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാകുന്നതിനിടെയുണ്ടായ ഈ സംഭവത്തിൽ അഴീക്കോട് യു.ഡി.എഫ് ചെയർമാൻ വളപട്ടണം പോലീസിൽ പരാതി നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!