കണ്ണാടിപ്പറമ്പ് പുലൂപ്പി ഹിന്ദു എൽ.പി സ്കൂൾ പഠനസഹവാസം ‘തെളിച്ചം 26’ വെള്ളിയാഴ്ച തുടങ്ങും

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: വ്യക്തിവികാസവും നേതൃത്വഗുണവും ലക്ഷ്യമാക്കി പുലൂപ്പി ഹിന്ദു എൽ.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന പഠനസഹവാസം ‘തെളിച്ചം 26’ വെള്ളിയാഴ്ച ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളിലായാണ് ക്യാമ്പ് നടക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. റഹ്മത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡണ്ട് സി. രജിലേഷ് അധ്യക്ഷത വഹിക്കും. വാർഡ് മെമ്പർ നൗഫൽ പുലൂപ്പി സംബന്ധിക്കും. പ്രധാനാധ്യാപിക സി.വി. സുധാമണി സ്വാഗതവും സീനിയർ അധ്യാപിക കെ. ഉഷ നന്ദിയും പറയും.

തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എം.പി. നജീറ ടീച്ചർ നയിക്കുന്ന ‘ആടാം പാടാം’, 3.30 ന് സി.എ. അഭിരാം മാസ്റ്റർ നയിക്കുന്ന ‘ഗണിത രസം’ എന്നീ സെഷനുകൾ നടക്കും. വൈകുന്നേരം 5 ന് പലഹാരമേളയും, 6 ന് സി.കെ. സുരേഷ് ബാബു മാസ്റ്റർ നയിക്കുന്ന ‘എ.ഐ. പ്രപഞ്ചം’ ക്ലാസും ഉണ്ടാകും. രാത്രി 9 ന് ടി.വി. രഞ്ജിത്ത് നയിക്കുന്ന താളം മേളം നാടൻ പാട്ടും ക്യാമ്പ്ഫയറും അരങ്ങേറും.

ശനിയാഴ്ച രാവിലെ 6 ന് പ്രഭാതപഥം, 8 ന് എ. സന്തോഷ് മാസ്റ്റർ നയിക്കുന്ന ‘സന്തോഷാരവം’, 9.30 ന് പി.സി. ദിനേശൻ നയിക്കുന്ന ‘ഇത്തിരി ഒത്തിരി’ എന്നീ പരിപാടികൾ നടക്കും. രാവിലെ 11 ന് നടക്കുന്ന സമാപന സഭയിൽ മാതൃസമിതി പ്രസിഡണ്ട് ആർ. ഇന്ദു ക്യാമ്പംഗങ്ങൾക്ക് ഉപഹാരവിതരണം നടത്തും. ദേശീയഗാനത്തോടെ പഠനസഹവാസത്തിന് സമാപനമാകും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!