കൊല്ലം: പ്രശസ്ത സിനിമാ-നാടക നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ (71) അന്തരിച്ചു. അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഇന്ന് പുലർച്ചെ കൊല്ലം പട്ടത്താനത്തെ വസതിയിൽ വെച്ചായിരുന്നു. സംസ്കാരം നാളെ ജന്മനാടായ തൃശൂർ തൃത്തല്ലൂരിൽ നടക്കും.
കളിയാട്ടം, പട്ടാഭിഷേകം, തച്ചിലേടത്ത് ചുണ്ടൻ, നരസിംഹം, മീശമാധവൻ തുടങ്ങി ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകളിൽ സ്വഭാവ നടനായും വില്ലനായും അദ്ദേഹം തിളങ്ങിയിട്ടുണ്ട്. സിനിമയ്ക്ക് പുറമെ നാടകരംഗത്തും ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു.
പ്രശസ്ത നാടക പ്രവർത്തകരായ ഒ. മാധവന്റെയും വിജയകുമാരിയുടെയും മകൾ സന്ധ്യയാണ് ഭാര്യ. പ്രമുഖ നടനും എം.എൽ.എയുമായ എം. മുകേഷിന്റെ സഹോദരി കൂടിയാണ് സന്ധ്യ. സിനിമാ താരം ദിവ്യദർശൻ മകനാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

