കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിന് കിരീടം

Kannadiparamba online news

തലശ്ശേരി: ബാബു അച്ചാരത്ത് മെമ്മോറിയൽ ട്രോഫി കണ്ണൂർ ജില്ല എ ഡിവിഷൻ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിന് ആധികാരിക ജയം. തലശ്ശേരി കോണോർ വയൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ 197 റൺസിന്റെ കൂറ്റൻ ജയത്തോടെയാണ് ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബ് തലശ്ശേരി ബി.കെ 55 ക്രിക്കറ്റ് അക്കാദമിയെ പരാജയപ്പെടുത്തി കിരീടം ചൂടിയത്.

ആദ്യം ബാറ്റ് ചെയ്ത ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 45 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 370 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. ക്യാപ്റ്റൻ അക്ഷയ് ചന്ദ്രന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ക്ലബ്ബിന് കരുത്തായത്. 89 പന്തിൽ 111 റൺസാണ് അക്ഷയ് അടിച്ചുകൂട്ടിയത്. ശ്രീരൂപ് എം.പി (66 പന്തിൽ 86 റൺസ്), അർജുൻ സുരേഷ് (29 പന്തിൽ 66 റൺസ്) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ബി.കെ 55 ക്രിക്കറ്റ് അക്കാദമിക്ക് 43 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് എടുക്കാനേ സാധിച്ചുള്ളൂ. അക്കാദമിക്കായി ഫവാസ് സി.ഒ.ടി 68 പന്തിൽ 58 റൺസെടുത്ത് പുറത്താവാതെ നിന്നു.

ഫൈനലിലെ മിന്നും പ്രകടനത്തോടെ ബി.കെ 55 ക്രിക്കറ്റ് ക്ലബ്ബിലെ അക്ഷയ് ചന്ദ്രനെ കളിയിലെ കേമനായി തെരഞ്ഞെടുത്തു. ടൂർണമെന്റിലെ മികച്ച താരമായും മികച്ച ബാറ്ററായും ശ്രീരൂപ് എം.പിയെയും, മികച്ച ബൗളറായി ടെലിച്ചെറി ടൗൺ ക്രിക്കറ്റ് ക്ലബ്ബിലെ ദേവേശ് ഗോവിന്ദിനെയും തെരഞ്ഞെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!