അഴീക്കോട്: നാൾക്കുനാൾ വർദ്ധിക്കുന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിന് കടിഞ്ഞാണിടാനുള്ള അസുലഭാവസരമാണ് ഈ തിരഞ്ഞെടുപ്പിലൂടെ കൈവന്നിരിക്കുന്നതെന്നും, അഴീക്കോട് മണ്ഡലവും ഈ ചരിത്രമാറ്റത്തിന്റെ ഭാഗമാകണമെന്നും കെ.പി.സി.സി. ട്രഷറർ വി.എ. നാരായണൻ അഭിപ്രായപ്പെട്ടു. അഴീക്കോട് മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് വാഹന പ്രചാരണ ജാഥ വൻകുളത്ത് വയലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ബിജു ഉമ്മർ അധ്യക്ഷത വഹിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ട് കെ. പ്രമോദ്, ജയകൃഷ്ണൻ, സി.പി. റഷീദ്, ബി.കെ. അഹമ്മദ്, മോഹിനി, രാമകൃഷ്ണൻ കെ.എം., ഹാരിസ്, ടി.കെ. രഞ്ജിത്ത്, റീജ രാജ് തുടങ്ങിയ യു.ഡി.എഫ് നേതാക്കൾ പരിപാടിയിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

