സ്കൂട്ടർ തെന്നിവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

Kannadiparamba online news
Screenshot

പയ്യന്നൂർ: സ്കൂട്ടർ യാത്രയ്ക്കിടെ റോഡിലേക്ക് തെന്നിവീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കോറോം മുത്തത്തിയിലെ പരേതനായ കാന കൃഷ്ണൻ മാസ്റ്ററുടെയും തെക്കടവൻ സാവിത്രി അമ്മയുടെയും മകൻ ടി.വി. രമേശൻ (54) ആണ് മരിച്ചത്.

കഴിഞ്ഞ 20-ന് വൈകുന്നേരം 4.30-ഓടെ കോറോം മുത്തത്തിയിൽ വെച്ചായിരുന്നു അപകടം നടന്നത്. രമേശൻ ഓടിച്ചിരുന്ന കെ.എൽ. 86 സി. 4013 നമ്പർ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.

കുടുംബാംഗങ്ങൾ:

ഭാര്യ: കെ. ചിത്ര (പുത്തൂർ പാച്ചേനി).

മകൻ: അതുൽ കൃഷ്ണൻ.

സഹോദരങ്ങൾ: ശശിധരൻ (എക്സ് മിലിട്ടറി), മുരളീധരൻ (ഷാർജ), രാജീവൻ (ഷാർജ), ജയശ്രീ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!