തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സർക്കാരിന്റെ തുടർഭരണമെന്ന പ്രചാരണമുയർത്തി തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചറുടെ പൊതുപര്യടനത്തിന് തുടക്കമായി. വാണിയങ്കരയിൽ വെച്ച് നടന്ന ചടങ്ങിൽ പി. സന്തോഷ് കുമാർ എം.പി പര്യടനം ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം പി. സന്തോഷ് കുമാർ എം.പിയും സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചറും വാണിയങ്കരയിലെ വോട്ടർമാർക്കിടയിൽ നേരിട്ടെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്നത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ പേരാണെന്നും, അതൊരു സുപ്രഭാതത്തിൽ ആകാശത്തുനിന്ന് പൊട്ടിവീണതല്ലെന്നും പി. സന്തോഷ് കുമാർ എം.പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സാമൂഹിക നീതിയും മനുഷ്യാന്തസ്സും ഉയർത്തിപ്പിടിക്കുന്ന തരത്തിൽ കേരളത്തെ മാറ്റിയെടുത്തത് ഇടതുപക്ഷമാണെന്ന് നാടിനറിയാമെന്നും ഈ തിരഞ്ഞെടുപ്പിലും ചരിത്ര വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിച്ച പര്യടനം കൂളിച്ചാൽ, ഞാത്തിൽ, പുന്നക്കുളങ്ങര, അയ്യങ്കോൽ, തളിയിൽ, കൊവ്വൽ, കുറ്റിയിൽ വായനശാല, കണിച്ചേരി കിസാൻ വായനശാല, ഓരിച്ചാൽ, നണിച്ചേരി രക്തസാക്ഷി വായനശാല, മുയ്യം സെൻട്രൽ, വരഡൂൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി വടക്കാഞ്ചേരിയിൽ സമാപിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ നേതാക്കളായ കെ. സന്തോഷ്, സി.എം. കൃഷ്ണൻ, ഷിബിൻ കാനായി, കെ.വി. ഗോപിനാഥ്, ടി.വി. നാരായണൻ, ടി.ജെ. ജയിംസ്, കെ. സാജൻ, അനിൽ പുതിയ വീട്ടിൽ, മീത്തൽ കരുണാകരൻ, മുജീബ്‌റഹ്‌മാൻ, ഉത്തമൻ വേലിക്കാത്ത്, സി.കെ. ഷോന, ടി.പി. അഖില എന്നിവർ സംസാരിച്ചു.
രാവിലെ മോറാഴ കോളേജ്, പട്ടുവം അപ്ലൈഡ് സയൻസ് കോളേജ്, കൂവോട് ആശുപത്രി– എഫ്.എച്ച്.സി, ഏഴാംമൈൽ ഗാർമെന്റ്സ്, സഹകരണ ആശുപത്രി, നേഴ്സിങ് സ്കൂൾ, നേഴ്സിങ് കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലുമെത്തി പി.കെ. ശ്യാമള ടീച്ചർ വോട്ടഭ്യർഥിച്ചിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

