തളിപ്പറമ്പ്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചറുടെ വ്യാഴാഴ്‌ചത്തെ പൊതുപര്യടനം ഉച്ചകഴിഞ്ഞ് 3 മണിക്ക് ആരംഭിക്കും. ചൂളിയാട് ചെപ്പന കൊഴുമ്മലിൽ നിന്നാണ് പര്യടനത്തിന് തുടക്കമാകുക. വിവിധ സ്വീകരണ കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം രാത്രി 8.15-ന് ചെമ്മാടത്ത് വെച്ച് ഇന്നത്തെ പ്രചാരണ പരിപാടികൾ സമാപിക്കും.
പര്യടനത്തിന്റെ സമയക്രമം താഴെ പറയുന്നതാണ്:
• 3.00 PM: ചൂളിയാട് ചെപ്പന കൊഴുമ്മൽ
• 3.30 PM: പതിനാറാംപറമ്പ്
• 3.50 PM: ഭഗത്‌സിങ് വായനശാല
• 4.10 PM: ബങ്കലേരി ഉന്നതി
• 4.30 PM: അടിച്ചേരി
• 4.50 PM: പാവന്നൂർമൊട്ട
• 5.10 PM: കോയ്യോട്ടുമൂല
• 5.30 PM: നിടുകുളം
• 5.50 PM: കുറ്റ്യാട്ടൂർ ബസാർ
• 6.10 PM: കൂവോട്ടുമൂല
• 6.30 PM: പൊറോളം
• 6.50 PM: ചട്ടുകപ്പാറ എച്ച്.എസ്.എസ് ജങ്‌ഷൻ
• 7.10 PM: കാഞ്ഞിരോട്ട് മൂല
• 7.30 PM: കട്ടോളി
• 7.50 PM: കാവുംചാൽ
• 8.15 PM: ചെമ്മാടത്ത് (സമാപനം)
പ്രചാരണ പരിപാടികളിലും സ്വീകരണ കേന്ദ്രങ്ങളിലും മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

