ചിറക്കൽ: അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ചിറക്കലിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ഡി.സി.സി ട്രഷറർ കെ. പ്രമോദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മഹിളാ കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് പ്രസിഡൻ്റ് കെ.വി. മോഹിനി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചിറക്കൽ ബ്ലോക്ക് പ്രസിഡണ്ട് കെ. ഉഷാകുമാരി സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ. മുസ്തഫ, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജംഷീറ, കെ.എൻ. പുഷ്പലത ടീച്ചർ, കെ. പ്രസന്ന, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിഷിജ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
മാർച്ച് 26-ന് രാവിലെ 10 മണിക്ക് അഴീക്കോട് കച്ചേരിപ്പാറയിലെ ഗ്രാൻഡ് വില്ല ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന യു.ഡി.എഫ് വനിതാ സംഗമം വൻവിജയമാക്കാൻ കൺവെൻഷൻ തീരുമാനിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

