കമ്പിൽ മൈതാനിപ്പള്ളി മന്ന മഖാം ആണ്ട് നേർച്ച ഏപ്രിൽ 3 മുതൽ 5 വരെ; പോസ്റ്റർ പ്രകാശനം നടന്നു

Anees kannadiparamba

കമ്പിൽ: കമ്പിൽ മൈതാനിപ്പള്ളി മന്ന മഖാമിലെ മക്കി ശഹീദ് (റ) ആണ്ട് നേർച്ച 2026 ഏപ്രിൽ 3, 4, 5 (വെള്ളി, ശനി, ഞായർ) തീയതികളിൽ വിപുലമായ പരിപാടികളോടെ നടക്കും. ഇതിന്റെ ഭാഗമായി നടന്ന മഖാം സിയാറത്തോട് കൂടി സയ്യിദ് അലി ഹാഷിം ബാഅലവി തങ്ങൾ പോസ്റ്റർ പ്രകാശനം നിർവഹിച്ചു. കമ്മിറ്റി ഭാരവാഹികളായ യൂസഫ് മൗലവി, അബ്ദുൾ റസാഖ്, അഹമ്മദ്, റയീസ് കമ്പിൽ തുടങ്ങിയവർ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.

പരിപാടികളുടെ വിശദാംശങ്ങൾ:

• ഏപ്രിൽ 03 (വെള്ളി): രാത്രി 8 മണിക്ക് നടക്കുന്ന ആദ്യദിന പരിപാടികൾ സയ്യിദ് അലി ബാഅലവി നദ്‌വി തങ്ങൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

• ഏപ്രിൽ 04 (ശനി): രാത്രി 8 മണിക്ക് നടക്കുന്ന പരിപാടി ഹാഫിള് അബ്ദുള്ള ഫൈസി പട്ടാമ്പി ഉദ്ഘാടനം ചെയ്യും. തുടർന്ന് പ്രമുഖ പണ്ഡിതൻ ഉസ്‌താദ് ആഷിഖ് ദാരിമി ആലപ്പുഴ മുഖ്യപ്രഭാഷണം നടത്തും.

• ഏപ്രിൽ 05 (ഞായർ): സമാപന ദിവസത്തെ പരിപാടികൾ മഹല്ല് ഖത്തീബ് മുഹമ്മദ് ഫർഷാദ് ഹാദി ഫാളിൽ ബാഖവി ഉദ്ഘാടനം ചെയ്യും. അന്ന് മഗ്‌രിബ് നിസ്കാരാനന്തരം മഹാ അന്നദാനം ഉണ്ടായിരിക്കും. തുടർന്ന് മൻസൂർ പുത്തനത്താണിയും സംഘവും നയിക്കുന്ന ആത്മീയ സദസ്സായ ‘ഇഷ്ഖ് മജ്‌ലിസും’, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നേതൃത്വത്തിലുള്ള ‘ദിക്ർ ദുആ മജ്‌ലിസും’ നടക്കും.

വിശ്വാസികളുടെ വലിയൊരു പങ്കാളിത്തമാണ് മൂന്നുദിവസങ്ങളിലായി നടക്കുന്ന ആണ്ട് നേർച്ചയിൽ സംഘാടകർ പ്രതീക്ഷിക്കുന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!