മയ്യിൽ: മയ്യിൽ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പ്രവർത്തനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിന്റെ ഭാഗമായി ശുചിത്വ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന രൂപീകരണ യോഗം ഹരിത കേരളം മിഷൻ ബ്ലോക്ക് കോർഡിനേറ്റർ സഹദേവൻ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സി. വിനോദ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രമേശൻ ഏവർക്കും സ്വാഗതം ആശംസിച്ചു.
പഞ്ചായത്തിന്റെ നിലവിലെ ശുചിത്വ പ്രവർത്തനങ്ങളുടെ റാങ്കിങ് യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി കാർത്തിക കൃഷ്ണൻ അവതരിപ്പിച്ചു. വരും കാലങ്ങളിൽ റാങ്കിങ് മെച്ചപ്പെടുത്താനും പദ്ധതികൾ കാര്യക്ഷമമാക്കാനുമുള്ള ചർച്ചകളും യോഗത്തിൽ നടന്നു.
മയ്യിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജിനി എൻ.വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എമീമ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു. ജനാർദ്ദനൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ബാലകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പി.പി, മറ്റ് പഞ്ചായത്ത് മെമ്പർമാർ, ആശ വർക്കർമാർ, ഹരിതകർമസേന അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, വിവിധ വകുപ്പുകളിലെ നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

