മയ്യിൽ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി എൽ.ഡി.എഫ് 195-ാം നമ്പർ ബൂത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. സി.പി.ഐ.(എം) മയ്യിൽ ഏരിയ സെക്രട്ടറി സഖാവ് എൻ. അനിൽകുമാർ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കൂടുതൽ സജീവമാകാൻ ലക്ഷ്യമിട്ട് ചേർന്ന ചടങ്ങിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. എൽ.ഡി.എഫ് നേതാക്കളായ ശ്രീധരൻ സംഘമിത്ര, കെ. രാമകൃഷ്ണൻ മാസ്റ്റർ, സി. രജുകുമാർ, സി. പത്മനാഭൻ, കെ. പ്രേമ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. ഓഫീസ് പ്രവർത്തനമാരംഭിച്ചതോടെ പ്രദേശത്തെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗമേറും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

