കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി അഴീക്കോട് മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരി. വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുന്നതിനുള്ള സ്ഥാനാർത്ഥിയുടെ പഞ്ചായത്തുതല പര്യടന പരിപാടി നാളെ (ബുധനാഴ്ച) മുതൽ ആരംഭിക്കും.
രാവിലെ 8.30-ന് അഴീക്കോട് വൻകുളത്ത് വയലിൽ കെ.പി.സി.സി ട്രഷറർ വി.എ. നാരായണൻ പര്യടന പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്ന് അഴീക്കോട്, വളപ്പട്ടണം പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തും. വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പഞ്ചായത്തുകളിലും കോർപ്പറേഷൻ പരിധിയിലും പര്യടനങ്ങൾ നടക്കും.
പര്യടന സമയം കവലകൾ:
• രാവിലെ: മൈലാടത്തടം, പള്ളിക്കുന്നുമ്പ്രം, പൊയ്തുംകടവ്, മൂന്ന്നിരത്ത്, കപ്പക്കടവ് വായനശാല, ബോട്ട്പാലം, അഴീക്കൽ ബസ്റ്റാൻഡ്, ടിയാൻ ക്ലബ്ബ്, ഹാശ്മി വായനശാല.
• ഉച്ചയ്ക്ക് ശേഷം (3 മണി മുതൽ): ശ്രീനാരായണ വായനശാല, കൊട്ടാരത്തുപാറ, ഉജ്റപ്പള്ളി, മീൻകുന്ന്, അരയാക്കണ്ടിപ്പാറ, നീർക്കടവ്, ആറാംങ്കോട്ടം, കല്ലടത്തോട് കോളനി, കടപ്പുറം റോഡ് എന്നീ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം 5.30-ഓടെ പൂതപ്പാറയിൽ സമാപിക്കും.
• വൈകുന്നേരം (6 മണി മുതൽ): വളപ്പട്ടണം പഞ്ചായത്തിലെ മന്ന, ഫീബൂത്ത്, കടവ് റോഡ്, മിൽറോഡ്-വത്സൻ കട എന്നിവിടങ്ങളിലൂടെ കടന്നുപോയി ടാക്സി സ്റ്റാൻഡിൽ സമാപിക്കും.
അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെ ജനവിധി തേടുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വിജയം സുനിശ്ചിതമാക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് യു.ഡി.എഫ് അഴീക്കോട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ്, ജനറൽ കൺവീനർ സി.പി. റഷീദ് എന്നിവർ അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

