കണ്ണവം: കണ്ണവം പോലീസ് സ്റ്റേഷനിലെ സ്‌പെഷ്യൽ ബ്രാഞ്ച് ഓഫീസർ അർജുനന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ രണ്ട് പേർ പിടിയിലായി. കോളയാട് സ്വദേശി കെ. രാഹുൽ, മുഴക്കുന്ന് സ്വദേശി പി. ജിതിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്‌ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മുഖംമൂടിയണിഞ്ഞ് എത്തിയ പ്രതികൾ രാത്രിയുടെ മറവിൽ ഓഫീസറുടെ വീട്ടിലേക്ക് ബോംബെറിയുകയായിരുന്നു. എന്നാൽ എറിഞ്ഞ ബോംബ് പൊട്ടാതിരുന്നതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം നടത്തിവരികയായിരുന്ന പോലീസ് സംഘമാണ് ഒടുവിൽ പ്രതികളെ പിടികൂടിയത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

