അഴീക്കോട് മണ്ഡലം യു.ഡി.എഫ് വനിതാ സംഗമം 26-ന്; കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും

Kannadiparamba online news
Screenshot

അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അഴീക്കോട് മണ്ഡലം ഐക്യമുന്നണി (യു.ഡി.എഫ്) സ്ഥാനാർത്ഥി അഡ്വ. കരീം ചേലേരിയുടെ പ്രചാരണാർത്ഥം സംഘടിപ്പിക്കുന്ന യു.ഡി.എഫ് വനിതാ സംഗമം മാർച്ച് 26 വ്യാഴാഴ്ച നടക്കും. രാവിലെ 9.30-ന് അഴീക്കോട് കച്ചേരിപ്പാറ ഗ്രാൻഡ് വില്ല ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

എ.ഐ.സി.സി ജനറൽ സെക്രട്ടറിയും എം.പിയുമായ കെ.സി. വേണുഗോപാൽ വനിതാ സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അഡ്വ. നജ്മ തബ്ഷീറ മുഖ്യ പ്രഭാഷണം നടത്തും. ഡി.സി.സി പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ശ്രീജ മഠത്തിൽ, വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സാജിദ ടീച്ചർ എന്നിവർ സംസാരിക്കും. പരിപാടിയിൽ മണ്ഡലത്തിലെ മുഴുവൻ യു.ഡി.എഫ് പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് വനിതാ ലീഗ് ജില്ലാ പ്രസിഡൻ്റ് സി. സീനത്ത്, ശ്രീജ മഠത്തിൽ എന്നിവർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!