കണ്ണൂർ: അഴീക്കോട് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷിന്റെ തിരഞ്ഞെടുപ്പ് പര്യടനം ആവേശകരമായി പുരോഗമിക്കുന്നു. ഇന്ന് രാവിലെ സ്വാതന്ത്ര്യ സമരത്തിന്റെയും ചരിത്രപ്രസിദ്ധമായ ആറോൺ മില്ല് സമരത്തിന്റെയും ഓർമ്മകൾ നിറഞ്ഞു നിൽക്കുന്ന പാപ്പിനിശ്ശേരിയിലെ ബലിയപട്ടം ടൈൽസിലെ തൊഴിലാളികൾക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണം.
തൊഴിലാളികളെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ച സ്ഥാനാർഥിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചത്. തൊഴിലിടങ്ങളിൽ ചില പ്രശ്നങ്ങളുണ്ടെങ്കിലും, സർക്കാരിന്റെ ക്ഷേമപെൻഷനുകൾ കൃത്യമായി വീടുകളിലെത്തുന്നത് കാരണം ബുദ്ധിമുട്ടുകളില്ലാതെയാണ് ജീവിതം മുന്നോട്ട് പോകുന്നതെന്ന് തൊഴിലാളികൾ സ്ഥാനാർഥിയോട് പങ്കുവെച്ചു. അഴീക്കോട്ട് ഇനിയും എൽ.ഡി.എഫ് തന്നെ വരണമെന്നും, തങ്ങളുടെ വോട്ട് സഖാവിന് തന്നെയായിരിക്കുമെന്നും അവർ ഉറപ്പുനൽകി.
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി.വി. പവിത്രൻ, കെ.വി. ഷക്കീൽ, എ. സുനിൽ കുമാർ, കെ.വി. രമേശൻ തുടങ്ങിയ പ്രമുഖ നേതാക്കളും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

