വോട്ടഭ്യർത്ഥിച്ച് രാമചന്ദ്രൻ കടന്നപ്പള്ളി വാരം കടവ് റിംസ് ഇന്റർനാഷണൽ സ്കൂളിൽ; ജീവനക്കാരുമായി സംവദിച്ചു

Kannadiparamba online news

കണ്ണൂർ: കണ്ണൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിൽ ആവേശകരമായി പുരോഗമിക്കുന്നു. പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം വാരം കടവ് റിംസ് ഇന്റർനാഷണൽ സ്കൂൾ സന്ദർശിച്ചു.

സ്കൂളിലെ മുഴുവൻ ജീവനക്കാരെയും നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചതിന് ശേഷമാണ് പര്യടനത്തിലെ അടുത്ത സ്വീകരണ കേന്ദ്രത്തിലേക്ക് മടങ്ങിയത്. വിവിധ മേഖലകളിലുള്ളവരുമായി നേരിട്ട് സംവദിച്ച് മണ്ഡലത്തിൽ മികച്ച മുന്നേറ്റം നടത്താനാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ തീരുമാനം.

 ‘എനിക്ക് ഡീൽ ജനങ്ങളുമായാണ്’; ആത്മവിശ്വാസം പങ്ക് വെച്ച് എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ എനിക്ക് ഡീൽ ജനങ്ങളുമായാണെന്ന് കണ്ണൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി രാമചന്ദ്രൻ കടന്നപ്പള്ളി. ഒരു പ്രമുഖ ന്യൂസ് ചാനലിന്റെ പരിപാടിയിൽ ‘താങ്കൾക്ക് ആരുമായാണ് ഡീൽ’ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് പ്രചാരണം ഒന്നാം ഘട്ടം പിന്നിടുമ്പോൾ വലിയ ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷമായി മണ്ഡലത്തിലെമ്പാടും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ കാണുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെ വാരം കടവിലായിരുന്നു രാമചന്ദ്രൻ കടന്നപ്പള്ളിയുടെ പ്രചാരണ പരിപാടികൾ നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!