വാർത്തയ്ക്ക് ഫലം കണ്ടു; കണ്ണാടിപ്പറമ്പിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്സും രേഖകളും ഉടമസ്ഥന് കൈമാറി

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: നമ്മുടെ വാർത്തയ്ക്ക് അതിവേഗം ഫലം കണ്ടു! കണ്ണാടിപ്പറമ്പ് തെരുവത്ത് മസ്ജിദിന്റെ മുന്നിൽ നിന്നും കളഞ്ഞുകിട്ടിയ പേഴ്സും പ്രധാന രേഖകളും യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി സുരക്ഷിതമായി കൈമാറി. നമ്മൾ നൽകിയ വാട്സ്ആപ്പ് വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉടമസ്ഥൻ എത്തിയത്.

മുണ്ടേരി സ്വദേശിയും ഇപ്പോൾ കാസർഗോഡ് ചെറുവത്തൂരിൽ താമസക്കാരനുമായ റഷീദ് നങ്ങാരത്തിന്റേതായിരുന്നു ഈ പേഴ്സ്. സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങിനായി കണ്ണാടിപ്പറമ്പിൽ എത്തിയതായിരുന്നു അദ്ദേഹം. പള്ളിക്ക് സമീപം വെച്ച് പോക്കറ്റിൽ നിന്നും അബദ്ധത്തിൽ പേഴ്സ് താഴെ വീഴുകയായിരുന്നു.

പേഴ്സ് നഷ്ടപ്പെട്ട വിവരം അദ്ദേഹം ആദ്യം അറിഞ്ഞിരുന്നില്ല. എന്നാൽ വാട്സ്ആപ്പിൽ വന്ന നമ്മുടെ വാർത്ത കണ്ടതോടെ, ഇഷാ നമസ്കാര സമയത്ത് അദ്ദേഹം വീണ്ടും പള്ളിയിലെത്തുകയും പേഴ്സ് ഏറ്റുവാങ്ങുകയും ചെയ്തു. വിദേശത്തെ ഡ്രൈവിംഗ് ലൈസൻസും ഐഡിയും പണവും അടങ്ങിയ പേഴ്സ് തിരികെ ലഭിച്ചതിന്റെ വലിയ സന്തോഷത്തിലാണ് അദ്ദേഹം.

പേഴ്സ് കളഞ്ഞുകിട്ടിയ ഉടനെ തന്നെ അത് യഥാർത്ഥ ഉടമസ്ഥനിൽ എത്തിക്കാനായി കണ്ണാടിപ്പറമ്പ് ഓൺലൈൻ ന്യൂസുമായി ബന്ധപ്പെടുകയും, ഈ സൽകർമ്മത്തിന് മുൻകൈ എടുക്കുകയും ചെയ്ത അഷറഫ് പുല്ലുപ്പിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു. ഒപ്പം വാർത്ത പരമാവധി ഷെയർ ചെയ്ത് സഹായിച്ച എല്ലാ വായനക്കാർക്കും സ്നേഹം!

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!