നൂഞ്ഞേരി: നൂഞ്ഞേരി എൽ.പി സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി നാടിനാവേശമായി വിളംബര ജാഥ സംഘടിപ്പിച്ചു. നൂറാം വാർഷികത്തിന്റെ വരവറിയിച്ചുകൊണ്ട് നടന്ന വർണ്ണാഭമായ ഘോഷയാത്രയിൽ സ്കൂൾ വിദ്യാർഥികൾക്കും പൂർവ വിദ്യാർഥികൾക്കും പുറമെ നിരവധി രക്ഷിതാക്കളും നാട്ടുകാരും അണിനിരന്നു.
അധ്യാപകർ ഉൾപ്പെട്ട സംഘാടകസമിതിയാണ് വിളംബര ജാഥയ്ക്ക് നേതൃത്വം നൽകിയത്. താളാത്മകമായ ബാൻഡ് മേളം, വർണ്ണാഭമായ മുത്തുക്കുടകൾ, ദഫ് മുട്ട് തുടങ്ങിയ കലാരൂപങ്ങൾ വിളംബര ജാഥയെ കൂടുതൽ ആകർഷകമാക്കി. വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള വിപുലമായ പ്രധാന പരിപാടികൾ മാർച്ച് 31-ന് സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

