എ.കെ.ജി സ്മരണ പുതുക്കി പി.കെ. ശ്യാമള ടീച്ചർ ജനങ്ങൾക്കിടയിൽ; സ്നേഹഭവനിലും വ്യാപാര സ്ഥാപനങ്ങളിലും സന്ദർശനം നടത്തി

Kannadiparamba online news

തളിപ്പറമ്പ്: പാവങ്ങളുടെ പടത്തലവൻ എ.കെ.ജിയുടെ ഓർമദിനത്തിൽ അദ്ദേഹത്തിന്റെ നിത്യസ്‌മരണയ്‌ക്ക്‌ മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ച് തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.കെ. ശ്യാമള ടീച്ചർ ജനങ്ങൾക്കിടയിലേക്കിറങ്ങി. ധർമശാലയിലെ ഇന്ത്യൻ കോഫീ ഹൗസിന് മുന്നിലെ എ.കെ.ജി പ്രതിമയ്‌ക്ക്‌ മുന്നിൽ നടന്ന അനുസ്‌മരണ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് ഞായറാഴ്ചത്തെ പര്യടന പരിപാടികൾക്ക് സ്ഥാനാർഥി തുടക്കം കുറിച്ചത്.

പട്ടിണിപ്പാവങ്ങൾക്കും തൊഴിലാളി വർഗത്തിനുംവേണ്ടി സ്വജീവൻ ഉഴിഞ്ഞുവെച്ച എ.കെ.ജിയുടെ സ്‌മരണ പുതുക്കുന്ന ദിനത്തിൽ ടീച്ചർ നേരെ പോയത് നാടുകാണി അൽമഖറിന് കീഴിലുള്ള സ്‌നേഹഭവനിലേക്കായിരുന്നു. അൽമഖർ ഇസ്ലാം സ്റ്റഡി സെന്ററിനോട് ചേർന്നുള്ള സ്നേഹഭവനിലെ അന്തേവാസികൾക്കൊപ്പം ടീച്ചർ ഏറെനേരം ചെലവഴിച്ചു. പരിചരണത്തിൽ കഴിയുന്ന ഓരോരുത്തരുടെയും വിശേഷങ്ങൾ പങ്കിട്ടും സുഖാന്വേഷണം നടത്തിയും പിന്തുണ തേടിയുമാണ് സ്ഥാനാർഥി അവിടെ നിന്നും മടങ്ങിയത്.

തുടർന്ന് എളമ്പേരത്തെ വ്യാപാര സ്ഥാപനങ്ങളിലും അസുഖബാധിതരെ സന്ദർശിച്ചും കഴിഞ്ഞാണ് നാടുകാണിയിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോറിക്ഷാ തൊഴിലാളികൾക്കുമിടയിലേക്ക് സ്ഥാനാർഥി എത്തിയത്. സ്നേഹോഷ്മളമായ വരവേൽപ്പാണ് അവർക്ക് ലഭിച്ചത്. ഉച്ചതിരിഞ്ഞ് ചപ്പാരപ്പടവ് ഡോ. എം.പി. അസൈനാറുടെ എം.എ.എച്ച് (MAH) ഹോസ്പിറ്റലിലും ചപ്പാരപ്പടവ് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലുമെത്തി വോട്ടഭ്യർഥിച്ചു. ഒടുവള്ളി, ചാണോക്കുണ്ട്, കൂവേരി, പെരുമ്പടവ്, എടക്കോം എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷമാണ് ഞായറാഴ്‌ചത്തെ പ്രചാരണ പരിപാടികൾ അവസാനിച്ചത്.

തിങ്കളാഴ്ചത്തെ പരിപാടികൾ:

തിങ്കളാഴ്ച രാവിലെ 9 മണിക്ക് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലെ വ്യാപാര – വ്യവസായ സ്ഥാപനങ്ങളും നെയ്ത്തുശാലകളും ഓഫീസുകളും സന്ദർശിക്കും. വൈകിട്ട് 3 മണിക്ക് കോർട്ട് റോഡ് റിക്രിയേഷൻ ക്ലബ്ബിൽ നടക്കുന്ന അഭിഭാഷകരുടെ കൺവെൻഷനിലും സ്ഥാനാർഥി പങ്കെടുക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!