യു.ഡി.എഫ് കണ്ണൂർ മണ്ഡലം കമ്മിറ്റി രൂപീകരിച്ചു; തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന് 2.30-ന്

Kannadiparamba online news
Screenshot

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി യു.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു. 501 അംഗങ്ങളുള്ള വിപുലമായ കമ്മിറ്റിക്കാണ് രൂപം നൽകിയിരിക്കുന്നത്. കെ. സുധാകരൻ എം.പിയാണ് കമ്മിറ്റിയുടെ മുഖ്യ രക്ഷാധികാരി. അഡ്വ. എം.പി. മുഹമ്മദലി ചെയർമാനും, രാജീവൻ എളയാവൂർ ജനറൽ കൺവീനറും, സി.എം. ഗോപിനാഥ് ട്രഷററുമായി പ്രവർത്തിക്കും.

ഓഫീസ് ഉദ്ഘാടനം ഇന്ന്:

പുതിയതായി രൂപീകരിച്ച യു.ഡി.എഫ് കണ്ണൂർ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഓഫീസ് ഇന്ന് (തിങ്കളാഴ്ച) പ്രവർത്തനം ആരംഭിക്കും. കണ്ണോത്തുംചാൽ ഇൻകം ടാക്‌സ് ഓഫീസിന് എതിർവശത്താണ് ഓഫീസ് സജ്ജമാക്കിയിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് 2:30-ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ കല്ലായി ഓഫീസ് ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് സ്ഥാനാർഥിയും നേതാക്കളും പ്രവർത്തകരും ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!