കാൻസർ രോഗികൾക്ക് സാന്ത്വനമായി പത്താം ക്ലാസുകാരിയുടെ കേശദാനം; മാതൃകയായി ചേലേരിയിലെ വൃന്ദ

Kannadiparamba online news
Screenshot

വളവിൽ ചേലേരി: കാൻസർ രോഗികൾക്ക് വിഗ്ഗ് നിർമ്മിക്കുന്നതിനായി തന്റെ മുടി ദാനം ചെയ്ത് സമൂഹത്തിന് വലിയൊരു മാതൃകയായിരിക്കുകയാണ് പത്താം ക്ലാസുകാരിയായ വൃന്ദ കെ.കെ. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയും എസ്.പി.സി (SPC) കേഡറ്റുമാണ് കുമാരി വൃന്ദ.

കേരള റേഷൻ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) തളിപ്പറമ്പ് താലൂക്ക് സെക്രട്ടറി വളവിൽ ചേലേരിയിലെ ഇ.പി. സജീവൻ്റെയും, മയ്യിൽ പെരുവങ്ങൂരിലെ രമ്യ കെ.കെയുടെയും മകളാണ് ഈ മിടുക്കി. പഠനത്തിന് പുറമെ സാമൂഹിക വിഷയങ്ങളിലും താല്പര്യമുള്ള വൃന്ദ, ബാലസംഘം ചേലേരി വില്ലേജ് കമ്മിറ്റി അംഗം കൂടിയാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!