അഡ്വ. ടി.ഒ. മോഹനന്റെ വിജയത്തിനായി യു.ഡി.എഫ് മുണ്ടേരി പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

Kannadiparamba online news

മുണ്ടേരി: കണ്ണൂർ നിയോജക മണ്ഡലം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മുണ്ടേരി പഞ്ചായത്ത് യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. മുണ്ടേരി സെൻട്രൽ യു.പി സ്കൂളിൽ വെച്ച് നടന്ന കൺവെൻഷൻ കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി. താഹിർ ഉദ്ഘാടനം ചെയ്തു.

തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സി. കുഞ്ഞഹമ്മദ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ വി.സി. നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി സുരേഷ് ബാബു എളയാവൂർ മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് സ്ഥാനാർഥി അഡ്വ. ടി.ഒ. മോഹനൻ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

നേതാക്കളായ രാജീവൻ എളയാവൂർ, റഷീദ് കവ്വായി, സുധീഷ് മുണ്ടേരി, എം.പി. മുഹമ്മദലി, മുണ്ടേരി ഗംഗാധരൻ, പി.സി. അഹമ്മദ് കുട്ടി, റസീന സി.കെ, സി.എം. ഗോപിനാഥൻ, ലക്ഷ്മണൻ തുണ്ടിക്കോത്ത്, ഫർഹാൻ മുണ്ടേരി, ടി.കെ. ലക്ഷ്മണൻ തുടങ്ങിയവരും യോഗത്തിൽ സംസാരിച്ചു. പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി പുതിയ ഭാരവാഹികളെയും കൺവെൻഷനിൽ തിരഞ്ഞെടുത്തു.

ഭാരവാഹികൾ: * ചെയർമാൻ: പി.സി. കുഞ്ഞഹമ്മദ് ഹാജി

• ജനറൽ കൺവീനർ: വി.സി. നാരായണൻ മാസ്റ്റർ

• ട്രഷറർ: ടി.കെ. ലക്ഷ്മണൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!