കണ്ണപുരം: പദവികൾക്ക് പിറകെ ഒരിക്കലും പോകാത്ത കോൺഗ്രസുകാരനായിരുന്നു മൊട്ടമ്മലിലെ പൊതുകാര്യപ്രസക്തനും സാമൂഹ്യ പ്രവർത്തകനും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന ആലക്കീൽ കൃഷ്ണൻ നായരെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് അനുസ്മരിച്ചു. മഹാത്മ സേവാഗ്രാമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആലക്കീൽ കൃഷ്ണൻ നായരുടെ ഒന്നാം ചരമവാർഷികദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തിൽ സേവാഗ്രാം ജനറൽ കൺവീനർ രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് എം. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സി.ടി. അമീറലി, എ. കൃഷ്ണൻ, സതീഷ് കടാങ്കോട്ട്, ദിനു മൊട്ടമ്മൽ, ജയചന്ദ്രൻ പുല്ലാനി, പി. ചന്ദ്രൻ, യു. ഗീത എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

