കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അഴീക്കോട് നിയോജകമണ്ഡലം ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്) സ്ഥാനാർഥി അഡ്വ. കരീം ചേലേരിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. പുതിയതെരു ഹൈവേ ജംഗ്ഷനിൽ സജ്ജമാക്കിയ ഓഫീസ് എ.ഐ.സി.സി പ്രവർത്തകസമിതി അംഗം കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ. പ്രമോദ് ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള, അഷ്കർ കണ്ണാടിപ്പറമ്പ്, കൂക്കിരി രാജേഷ്, എൻ.എ. ഗഫൂർ, നികേത് നാറാത്ത്, ഗഫൂർ മാട്ടൂൽ, ബ്ലാത്തൂർ അബൂബക്കർ ഹാജി എന്നിവർക്ക് പുറമെ സ്ഥാനാർഥി അഡ്വ. കരീം ചേലേരിയും ചടങ്ങിൽ പ്രസംഗിച്ചു. നിരവധി യു.ഡി.എഫ് പ്രവർത്തകരും നേതാക്കളും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

