സി. കുഞ്ഞഹമ്മദ് ഹാജിക്ക് ആദരാഞ്ജലി; കണ്ണാടിപ്പറമ്പിൽ ഇന്ന് വൈകുന്നേരം 3 മണി വരെ കടകളടച്ച് ഹർത്താൽ

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: മുതിർന്ന വ്യാപാരി നേതാവും മുസ്‌ലിം ലീഗ് നാറാത്ത് പഞ്ചായത്ത് പ്രസിഡന്റുമായ സി. കുഞ്ഞഹമ്മദ് ഹാജി സാഹിബിന്റെ നിര്യാണത്തിൽ അനുശോചിച്ച് കണ്ണാടിപ്പറമ്പിൽ ഇന്ന് ഹർത്താൽ ആചരിക്കും.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു മേഖല പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ്, വ്യാപാരി വ്യവസായി വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എന്നീ സുപ്രധാന പദവികൾ വഹിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം.

അദ്ദേഹത്തോടുള്ള ആദരസൂചകമായി ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3 മണി വരെ കണ്ണാടിപ്പറമ്പ് ടൗണിലും പരിസര പ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) കണ്ണാടിപ്പറമ്പ് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.

വ്യാപാരികളുടെ അവകാശങ്ങൾക്കായി എക്കാലവും മുന്നിൽ നിന്നിരുന്ന നേതാവായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാറാത്ത് പഞ്ചായത്തിലെയും കണ്ണാടിപ്പറമ്പിലെയും മുഴുവൻ വ്യാപാരി സമൂഹവും കനത്ത ദുഃഖത്തിലാണ്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!