നാറാത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും വ്യാപാരി നേതാവുമായ സി. കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: നാറാത്ത് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവുമായ സി. കുഞ്ഞഹമ്മദ് ഹാജി സാഹിബ് നിര്യാതനായി. നാറാത്തിന്റെയും കണ്ണാടിപ്പറമ്പിന്റെയും സാമൂഹിക, രാഷ്ട്രീയ, ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയതെരു മേഖല പ്രസിഡന്റ്, കണ്ണാടിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിരുന്ന അദ്ദേഹം വ്യാപാരികളുടെ പ്രശ്നങ്ങളിൽ എക്കാലവും മുൻപന്തിയിലുണ്ടായിരുന്നു. ഇതിന് പുറമെ ഇസ്‌ലാഹുൽ മുസ്‌ലിമീൻ സഭ വൈസ് പ്രസിഡന്റായും അദ്ദേഹം മികച്ച സേവനമാണ് നാടിന് നൽകിയത്.

 കുഞ്ഞഹമ്മദ് ഹാജിയുടെ വിയോഗം നാറാത്ത് പഞ്ചായത്തിനും വ്യാപാരി സമൂഹത്തിനും വലിയൊരു തീരാനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

മയ്യിത്ത് നമസ്കാരം ഉച്ചയ്ക്ക്2:30 ന് ഹദ്ദാദ് മസ്ജിദിലും, അതിനുശേഷം 3:00 pm പുല്ലൂപ്പി ജുമാമസ്ജിദിലും വെച്ച് നടക്കും. അദ്ദേഹത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആഗ്രഹിക്കുന്നവർക്കായി മയ്യിത്ത് ഇപ്പോൾ പാറപ്പുറത്തെ അദ്ദേഹത്തിന്റെ വസതിയിൽ

ഖബറടക്കം ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 3:30 മണിക്ക് നിടുവാട്ട് മന്ന ഖബർസ്ഥാനിൽ നടക്കും.

അദ്ദേഹത്തിന്റെ നിര്യാണത്തിലുള്ള നാടിന്റെ ആദരസൂചകമായി ഇന്ന് വൈകുന്നേരം 3 മണി വരെ കണ്ണാടിപ്പറമ്പ് ടൗണിലും പരിസര പ്രദേശങ്ങളിലും കടകമ്പോളങ്ങൾ അടച്ചിട്ട് ഹർത്താൽ ആചരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!