ഈദ് ആശംസകൾ നേർന്നും വോട്ടർമാരെ നേരിൽക്കണ്ടും അഴീക്കോട് എൻ.ഡി.എ സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിന്റെ പ്രചാരണം സജീവം

Kannadiparamba online news
Screenshot

കണ്ണാടിപ്പറമ്പ്: അഴീക്കോട് നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം മണ്ഡലത്തിൽ സജീവമായി പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി അദ്ദേഹം പള്ളേരി യാക്കൂബിയ പള്ളിയിലെത്തി വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു. തുടർന്ന് അദ്ദേഹം തന്റെ സ്വദേശമായ നാറാത്ത് പ്രദേശത്ത് ഗൃഹസമ്പർക്കം നടത്തി വോട്ടർമാരെ നേരിൽക്കണ്ടു.

കഴിഞ്ഞ ദിവസം സച്ചിൻ ഗോപാലിന്റെ വീട് സന്ദർശിച്ച് ഛായാചിത്രത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അദ്ദേഹം ഔദ്യോഗികമായി തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രാമവർമ്മയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിലാണ് സ്ഥാനാർഥിയും പ്രവർത്തകരും.

ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാനാണ് സ്ഥാനാർഥി ലക്ഷ്യമിടുന്നത്. പ്രചാരണ പരിപാടികൾക്ക് ബി.ജെ.പി നേതാക്കളായ രാഹുൽ രാജീവൻ, പി.വി. അരുണാക്ഷൻ, കെ.എൻ. മുകുന്ദൻ, സി.വി. പ്രശാന്തൻ, കെ.പി. രാജൻ, പി. ഉത്തമൻ, ശ്രീജു പുതുശ്ശേരി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!