വർഷങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കിലമർന്ന പുതിയതെരു – വളപട്ടണം – പാപ്പിനിശ്ശേരി മേഖലയിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ മുൻകൈ എടുത്ത കെ.വി സുമേഷ് എം.എൽ.എക്ക് തൊഴിലാളികൾ തുക കൈമാറിയത്. ജില്ലാ ഭരണകൂടം, ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി , പോലീസ്, ചിറക്കൽ പഞ്ചായത്ത് എന്നിവയും കൂടി ചേർന്ന് കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടത്. ഒരു രൂപ പോലും ചെലവില്ലാതെ സർക്കാർ ഫണ്ടുകളൊന്നും വിനിയോഗിക്കാതെയാണ് പ്രശംസനീയമായ ട്രാഫിക് പരിഷ്കരണം എംഎൽഎ ആയ കെ വി സുമേഷ് നടപ്പിലാക്കിയത്.ഇത് കേരളമാകെ ചർച്ച ചെയ്യുകയും ഏറ്റവും വലിയ പ്രശംസ പിടിച്ചു പറ്റുന്നതിനും സാധിച്ചു. റെഡ് സോണിൽ ആയിരുന്ന പുതിയതെരു ഗ്രീൻ സോണിലേക്ക് മാറ്റി, വളപട്ടണം പാലത്തിനു മുകളിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ സാധിച്ചു.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ തൊഴിലാളികൾ കെ വി സുമേഷിന് കെട്ടിവെക്കാനുള്ള തുക കൈമാറി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ടി.വി രാജേഷ്, എം.പ്രകാശൻ മാസ്റ്റർ, എൻ മോഹനൻ വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

