പരിയാരം: വീട്ടിലെ വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ കാല്‍ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു.
നരീക്കാംവള്ളി അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തിന് സമീപത്തെ വിമുക്തഭടൻ പി.ബാലകൃഷ്ണന്‍(68)ആണ് മരണപ്പെട്ടത്. വെള്ളിയാഴ്ച
രാവിലെ 7 മണിയോടെയായിരുന്നു അപകടം.
വീടിന്റെ രണ്ടാംനിലയിലുള്ള വാട്ടര്‍ടാങ്ക് വൃത്തിയാക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണനെ ഉടൻ ആശുപത്രിയിലെത്തിച്ചു വെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: വി.എം.ലളിത.
മക്കള്‍: ബല്‍രാജ്(കാനഡ), ബിന്ധ്യ
(ഹൈദരാബാദ്).പരിയാരം പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

