കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; കണ്ണൂരിൽ അഡ്വ. ടി.ഒ. മോഹനൻ ജനവിധി തേടും

Kannadiparamba online news
Screenshot

ന്യൂഡൽഹി/തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 37 മണ്ഡലങ്ങളിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു. വലിയ ആകാംക്ഷ നിലനിന്നിരുന്ന കണ്ണൂർ മണ്ഡലത്തിൽ അഡ്വ. ടി.ഒ. മോഹനൻ യു.ഡി.എഫ് സ്ഥാനാർഥിയായി ജനവിധി തേടും. കണ്ണൂർ ജില്ലയിൽ കല്ല്യാശ്ശേരിയിൽ രാജീവൻ കപ്പച്ചേരിയും മട്ടന്നൂരിൽ ചന്ദ്രൻ തില്ലങ്കേരിയുമാണ് സ്ഥാനാർഥികൾ.

പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ (അരുവിക്കര), കെ.എസ്. ശബരീനാഥൻ (നേമം), എം. ലിജു (കായംകുളം), എൻ. ശക്തൻ (നെയ്യാറ്റിൻകര) തുടങ്ങിയവരും പട്ടികയിലുണ്ട്. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ ജനവിധി തേടും. പാർട്ടിയുടെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയാണ് സ്ഥാനാർഥികളെ തിരഞ്ഞെടുത്തതെന്ന് എ.ഐ.സി.സി വാർത്താക്കുറിപ്പിൽ അറിയിച്ചു.

പ്രഖ്യാപിച്ച 37 സ്ഥാനാർഥികളുടെ പൂർണ്ണ പട്ടിക:

• കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ

• കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി

• മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി

• ഉദുമ: കെ. നീലകണ്ഠൻ

• തൃക്കരിപ്പൂർ: സന്ദീപ് വാര്യർ

• പട്ടാമ്പി: ടി.പി. ഷാജി

• ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ

• കുന്നംകുളം: അജയ് മോഹൻ

• വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി

• പെരുമ്പാവൂർ: മനോജ് മൂത്തേടൻ

• വൈപ്പിൻ: ടോണി ചമ്മണി

• കൊച്ചി: മുഹമ്മദ് ഷിയാസ്

• തൃപ്പൂണിത്തുറ: ദീപക് ജോയ്

• ദേവികുളം (SC): എഫ്. രാജ

• ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു

• ഇടുക്കി: റോയ് കെ. പൗലോസ്

• പീരുമേട്: അഡ്വ. സിറിയക് തോമസ്

• ഏറ്റുമാനൂർ: നാട്ടകം സുരേഷ്

• കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി

• പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)

• ആലപ്പുഴ: എ.ഡി. തോമസ്

• കായംകുളം: എം. ലിജു

• ചെങ്ങന്നൂർ: എബി കുര്യാക്കോസ്

• റാന്നി: പഴകുളം മധു

• ആറന്മുള: അബിൻ വർക്കി

• കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

• അടൂർ (SC): അഡ്വ. ശാന്തകുമാർ

• ചടയമംഗലം: എം.എം. നസീർ

• വർക്കല: വർക്കല കഹാർ

• നെടുമങ്ങാട്: മീനങ്കൽ കുമാർ

• വാമനപുരം: സുധീർഷാ പാലോട്

• കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്

• നേമം: കെ.എസ്. ശബരീനാഥൻ

• അരുവിക്കര: വി.എസ്. ശിവകുമാർ

• പാറശ്ശാല: നെയ്യാറ്റിൻകര സനൽ

• കാട്ടാക്കട: എം.ആർ. ബൈജു

• നെയ്യാറ്റിൻകര: എൻ. ശക്തൻ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!