വീട്ടിൽ കയറി ദമ്പതികളെ മർദ്ദിച്ചു

Kannadiparamba online news
Screenshot

തളിപ്പറമ്പ്: മരവടിയുമായി വീട്ടിൽ അതിക്രമിച്ചു കയറി ദമ്പതികളെ മർദ്ദിച്ചുവെന്ന പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. മൊറാഴ പാളിയത്ത് വളപ്പിലെ പി.വി. പ്രേമലത സദാനന്ദൻ്റെ (47) പരാതിയിലാണ് പാളിയത്ത് വളപ്പിലെ ലളിതയുടെ മകൾ ജസ്നക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് പരാതിക്കാസ്പദമായ സംഭവം. പരാതിക്കാരിയും കുടുംബവും താമസിക്കുന്ന പരാതിക്കാരിയുടെ ഭർത്താവിൻ്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി മരവടി കൊണ്ട് പരാതിക്കാരിയെയും ഭർത്താവ് സദാനന്ദനെയും അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു. പരാതിക്കാരിയുടെ ഭർത്താവിൻ്റെ അമ്മയെ നോക്കുന്നത് സംബന്ധിച്ചുള്ള തർക്കമാണ് മർദ്ദനത്തിനു കാരണം. പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!