പാമ്പുരുത്തി: പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂൾ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ‘മെഹന്തി ഫെസ്റ്റ് 2026’ ശ്രദ്ധേയമായി. പൂർവ്വ വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മത്സരത്തിൽ ഷാസിയ അൻവർ എൽ. ഒന്നാം സ്ഥാനം കരസ്ഥമാക്കി.
മാഹിറ പി. രണ്ടാം സ്ഥാനവും നാഫിയ എം. മൂന്നാം സ്ഥാനവും നേടി. ഏപ്രിൽ 6, 11, 12 തീയതികളിലായി (തിങ്കൾ, ശനി, ഞായർ ദിവസങ്ങളിൽ) നടക്കുന്ന വിപുലമായ വാർഷികാഘോഷ പരിപാടികളുടെ ഭാഗമായാണ് പൂർവ്വ വിദ്യാർത്ഥികൾക്കായി ഈ മത്സരം സംഘടിപ്പിച്ചത്. വിജയികൾക്ക് നൂറാം വാർഷികാഘോഷ വേദിയിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും. പൂർവ്വ വിദ്യാർത്ഥികളുടെ ഈ ഒത്തുചേരൽ സ്കൂളിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ മാറ്റേകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

