കണ്ണൂർ: മുൻ കണ്ണൂർ മുനിസിപ്പൽ കൗൺസിലറും പ്രമുഖ പൊതുപ്രവർത്തകനുമായ കോട്ടാൽ മൂസക്കുട്ടി (95) നിര്യാതനായി. കണ്ണൂരിലെ രാഷ്ട്രീയ, സാമൂഹിക, കലാ-സാംസ്‌കാരിക, കായിക മേഖലകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്തരിച്ചത്.
മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, കണ്ണൂർ അർബൻ ബാങ്ക് ഡയറക്ടർ, വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ അദ്ദേഹം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീനുൽ ഇസ്ലാം സഭ, എം.ഇ.എസ് (MES), സ്‌പിരിറ്റഡ് യൂത്ത് ക്ലബ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അമരക്കാരനായും സജീവ പ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചു.
പരേതയായ റംലത്ത് സി.പി ആണ് ഭാര്യ. മക്കൾ: ജബീൻ സി.പി, ഷബ്രീൻ സി.പി, റബീൻ സി.പി. മരുമക്കൾ: മുഹമ്മദലി കോട്ടാൽ, ഫൈസൽ യൂനുസ്, മുഹമ്മദ് ഫായിസ് (കുവൈത്ത്). പരേതരായ മറിയുമ്മ, അയിസുമ്മ എന്നിവർ സഹോദരിമാരാണ്.
മയ്യത്ത് നിലവിൽ കൂത്തുപറമ്പ് കോട്ടയം അങ്ങാടിയിലുള്ള മകളുടെ വീട്ടിലാണുള്ളത്. ഖബറടക്കം ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം അങ്ങാടി ഷെയ്ഖ് പള്ളി ഖബർസ്ഥാനിൽ നടക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ നാട്ടുക്കാരും ജനപ്രതിനിധികളും അഗാധമായ ദുഃഖം രേഖപ്പെടുത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

