അഴീക്കോട് എൻ.ഡി.എ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു; സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിന് സ്വീകരണം

Kannadiparamba online news
Screenshot

അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി അഴീക്കോട് നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർഥി കെ.കെ. വിനോദ് കുമാറിനെ ആനയിച്ചുകൊണ്ട് പ്രവർത്തകർ തിരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. വൻകുളത്തുവയലിൽ നിന്നും ആരംഭിച്ച റാലി പുതപ്പാറയിലാണ് സമാപിച്ചത്.

വിവിധ മണ്ഡലം-ജില്ലാ ഭാരവാഹികൾ റാലിക്ക് നേതൃത്വം നൽകി. അഴീക്കോട് മണ്ഡലം പ്രസിഡന്റ് വിജയ്, ചിറക്കൽ മണ്ഡലം പ്രസിഡൻ്റ് രാഹുൽ രാജീവ്, എൻ.ഡി.എ ജില്ലാ വൈസ് പ്രസിഡന്റ് ഒ.കെ. സന്തോഷ് കുമാർ, സെക്രട്ടറി എം. അനീഷ് കുമാർ, ഒ.ബി.സി മോർച്ച ജില്ലാ അധ്യക്ഷൻ പി.വി. അരുണാക്ഷൻ, മണ്ഡലം ജനറൽ സെക്രട്ടറി പി. മഹേഷ് എന്നിവർ പങ്കെടുത്തു. കൂടാതെ ദീപ്തി വിനോദ്, അർജുൻ മാവിലക്കണ്ടി, ഹേമന്ത് മാവിലക്കണ്ടി തുടങ്ങിയവരും റാലിയിൽ സന്നിഹിതരായിരുന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!