നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങൾ യു.ഡി.എഫ് ഭരണസമിതി തടസ്സപ്പെടുത്തുന്നുവെന്ന് ആരോപിച്ച് എൽ.ഡി.എഫ് പ്രതിഷേധത്തിലേക്ക്. അഴീക്കോട് എം.എൽ.എ കെ.വി. സുമേഷ് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്ഥാപിക്കാൻ തീരുമാനിച്ച മിനി മാസ്റ്റ്, ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കേണ്ടതില്ലെന്ന പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെയാണ് എൽ.ഡി.എഫ് രംഗത്തെത്തിയിരിക്കുന്നത്.
നാടിന്റെ വെളിച്ചം നിഷേധിക്കുന്നതിനൊപ്പം എം.എൽ.എ ഫണ്ട് ലാപ്സാക്കി വികസനം തടസ്സപ്പെടുത്തുകയുമാണ് ഭരണസമിതി ചെയ്യുന്നതെന്ന് എൽ.ഡി.എഫ് ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് നാറാത്ത് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 19 വ്യാഴാഴ്ച നാറാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കും.
രാവിലെ 9.30-ന് ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതിഷേധ മാർച്ച് ആരംഭിക്കുക. തുടർന്ന് 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിൽ നടക്കുന്ന ധർണ്ണ സി.പി.എം മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

