
അഴീക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അഴീക്കോട് നിയോജക മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.വി. സുമേഷ്. അദ്ദേഹത്തിന്റെ രണ്ടാം ദിന തിരഞ്ഞെടുപ്പ് പര്യടനത്തിന് പള്ളിക്കുന്നിൽ തുടക്കമായി.
പള്ളിക്കുന്ന് കൃഷ്ണമേനോൻ സ്മാരക ഗവ. വനിതാ കോളേജിലെത്തിയ സ്ഥാനാർഥി വിദ്യാർത്ഥികളോടും അധ്യാപകരോടും നേരിൽ കണ്ട് വോട്ടഭ്യർത്ഥിച്ചു. തുടർന്ന് പള്ളിക്കുന്നിലെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും കടകളിലുമെത്തി അദ്ദേഹം വോട്ടർമാരെ നേരിൽ കണ്ടു. ഇതിന് പുറമെ ചാലാട് തോലപ്പൻകുന്നിൽ നിന്നും പടന്നപ്പാലം വരെ സ്ഥാനാർഥിയുടെ റോഡ് ഷോയും നടന്നു. പോത്തോടി സജീവൻ, എം.ടി. സതീശൻ, കെ. ജയകൃഷ്ണൻ എന്നീ നേതാക്കൾ പര്യടനത്തിൽ ഉടനീളം സ്ഥാനാർഥിയെ അനുഗമിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

