കണ്ണൂർ: പെരുന്നാൾ ആഘോഷങ്ങൾക്ക് മധുരം പകരാൻ ദുബായ് കെ.എം.സി.സി കണ്ണൂർ ജില്ലാ വനിതാ വിങ്ങിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ 250 കുടുംബങ്ങൾക്ക് പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. വനിതാ ലീഗ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടുകൂടിയാണ് ഈ കാരുണ്യ പ്രവർത്തനം സംഘടിപ്പിച്ചത്.
വിതരണ ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം ദുബായ് കെ.എം.സി.സി കണ്ണൂർ ജില്ലാ പ്രസിഡണ്ട് സൈനുദ്ദീൻ ചേലേരി നിർവഹിച്ചു. വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് സി. സീനത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി പി. സാജിദ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി.
ദുബായ് കെ.എം.സി.സി ജില്ലാ കോ-ഓർഡിനേറ്റർ കെ.ടി. ഹാഷിം ഹാജി, ജില്ലാ സെക്രട്ടറി നിസ്താർ ഇരിക്കൂർ, ഷമീമ ജമാൽ, സെക്കീന തെക്കയിൽ, സൈനബ അരിയിൽ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. ഒട്ടേറെ കുടുംബങ്ങൾക്ക് വലിയൊരാശ്വാസമാവുകയാണ് പ്രവാസ ലോകത്തെ ഈ വനിതാ കൂട്ടായ്മ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

