പഴയങ്ങാടി: അറ്റകുറ്റപ്പണികൾക്കായി ഒരു മാസമായി അടച്ചിട്ടിരുന്ന താവം റെയിൽവേ മേൽപാലം ഇന്ന് രാവിലെയോടെ ഗതാഗതത്തിനായി തുറന്നുകൊടുക്കും. ഇന്നലെ രാത്രിയോടെയാണ് പാലത്തിലെ ടാറിങ് പ്രവൃത്തികൾ പൂർത്തിയായത്. ടാറിങ് കഴിഞ്ഞ് 10 മണിക്കൂർ ഇടവേള ലഭിച്ചാൽ മാത്രമേ ഉറപ്പ് ലഭിക്കുകയുള്ളൂ എന്നതിനാലാണ് ഗതാഗതം ഇന്ന് രാവിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
പാലത്തിലെ അപ്രോച്ച് റോഡ് ഉൾപ്പെടെയുളള ഭാഗങ്ങളിൽ കോൺക്രീറ്റ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ടത് ഇതുവഴിയുള്ള വാഹനഗതാഗതത്തെ കാര്യമായി ബാധിച്ചിരുന്നു. ഇതേ തുടർന്നാണ് മേൽപാലം അടച്ചിട്ട് അറ്റകുറ്റപ്പണി ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചത്. ആദ്യം രണ്ടാഴ്ച കൊണ്ട് നിർമാണം പൂർത്തിയാക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പാലത്തിന്റെ കൂടുതൽ ഭാഗങ്ങളിൽ കോൺക്രീറ്റ് തകർന്നതായി കണ്ടെത്തിയത് പ്രവൃത്തി നീളാൻ കാരണമായി.
18 കോടി രൂപ ചെലവിൽ നടക്കുന്ന കെ.എസ്.ടി.പി (KSTP) റോഡ് നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് താവം റെയിൽവേ മേൽപാലത്തിൽ അറ്റകുറ്റപ്പണി ഉൾപ്പെടെയുള്ള ടാറിങ് പ്രവൃത്തികൾ നടത്തിയത്. പാലം തുറക്കുന്നതോടെ പഴയങ്ങാടി ഭാഗത്തേക്കുള്ള യാത്രാക്ലേശത്തിന് വലിയ പരിഹാരമാകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

