ചേലേരി: റമദാൻ വ്രതാനുഷ്ഠാനങ്ങളുടെ നിറവിൽ ചെറിയ പെരുന്നാൾ ആഘോഷിക്കാൻ ഒരുങ്ങി വിശ്വാസികൾ. ചേലേരിമുക്ക് അലിഫ് സെന്റർ ഈദ് ഗാഹ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറിയ പെരുന്നാൾ ദിവസം രാവിലെ 7.30-ന് കണ്ണാടിപ്പറമ്പ് ദേശസേവ സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ഈദ് ഗാഹ് സംഘടിപ്പിക്കും.
പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുനീർ ഉളിയിൽ പെരുന്നാൾ നമസ്കാരത്തിനും പ്രഭാഷണത്തിനും നേതൃത്വം നൽകും. പ്രദേശത്തെ നിരവധി വിശ്വാസികൾ ഈദ് ഗാഹിൽ സംബന്ധിക്കും. ഈദ് ഗാഹിൽ പങ്കെടുക്കാൻ എത്തുന്ന വിശ്വാസികൾ വീട്ടിൽ നിന്നുതന്നെ വുളു ചെയ്ത്, അവരവർക്കുള്ള മുസല്ലയുമായി (നമസ്കാരപ്പായ) കൃത്യസമയത്ത് തന്നെ എത്തിച്ചേരണമെന്ന് ഈദ് ഗാഹ് കമ്മിറ്റി ഭാരവാഹികൾ പ്രത്യേകം അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

