അഴീക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി അഴീക്കോട് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതിനായി അഴീക്കോട് മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗം നാളെ (2026 മാർച്ച് 18 )ബുധനാഴ്ച നടക്കും.
ഉച്ചയ്ക്ക് 2.30-ന് വളപട്ടണം മന്നയിലുള്ള റിഫ്ത ഓഡിറ്റോറിയത്തിൽ വെച്ചാണ് വിപുലമായ കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. മണ്ഡലം തിരിച്ചുപിടിക്കാനുള്ള ശക്തമായ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും പ്രചാരണ പരിപാടികൾക്കും ഈ യോഗത്തിൽ രൂപം നൽകും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

