തിരഞ്ഞെടുപ്പിൽ മത്സരിച്ച വിരോധത്തിൽ മർദ്ദിച്ച നാലു പേർക്കെതിരെ മയ്യിൽ പോലീസ് കേസെടുത്തു

Kannadiparamba online news
Screenshot

മയ്യിൽ: ക്ഷീരോൽപ്പാദക സഹകരണ സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിച്ചതിലുള്ള വിരോധത്തിൽ നാലംഗ സംഘം സ്കൂട്ടർ തടഞ്ഞു മർദ്ദിക്കുകയും ദേഹത്ത് കരി ഓയിൽ ഒഴിക്കുകയും ചെയ്തു വെന്ന പരാതിയിൽ പോലീസ് കേസെടുത്തു. മലപ്പട്ടം ചൂളിയാട് സ്വദേശി സി.കെ. ദാമോദരൻ്റെ (63) പരാതിയിൽ പാവന്നൂർ ക്ഷീരസംഘം പ്രസിഡണ്ട് ഉത്തമൻ, മുഹമ്മദ് ജുനൈദ് എന്നിവർക്കും മറ്റു കണ്ടാലറിയാവുന്ന രണ്ടു പേർക്കുമെതിരെയാണ് മയ്യിൽ പോലീസ് കേസെടുത്തത്. ഈ മാസം 12 ന് രാവിലെ 11.30 മണിയോടെയാണ് സംഭവം. പരാതിക്കാരൻ പാവന്നൂർ മൊട്ട ക്ഷീരോൽപ്പാദക സംഘം ഭരണസമിതി തിരഞ്ഞെടുപ്പിൽ മത്സരിച്ചതിലുള്ള വിരോധം വെച്ച് ഒന്നാം പ്രതി തടഞ്ഞു നിർത്തി അശ്ലീലഭാഷയിൽ ചീത്തവിളിക്കുകയും മറ്റു പ്രതികൾ ബൈക്ക് കുറുകെ ഇട്ട് സ്കൂട്ടർ തടഞ്ഞ് തലയിലെ ഹെൽമെറ്റിലും ഇടതു കൈക്കും ഇരുമ്പ് കമ്പി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ഥാർജീപ്പിൽ വന്ന മറ്റൊരു പ്രതി കുപ്പിയിൽ കരുതിയ കരി ഓയിൽ മുഖത്തും ദേഹത്തും ഒഴിച്ചതിനെ തുടർന്ന് ഷർട്ടിന്റെ കീശയിലുണ്ടായിരുന്ന 800 രൂപ നശിക്കുകയും പരാതിക്കാരന് 1800 രൂപയുടെ നഷ്ടം സംഭവിച്ചു വെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!