ഷാർജ: പ്രവാസ ലോകത്തെ കൂട്ടായ്മയുടെ കരുത്ത് വിളിച്ചോതി മാതോടം പ്രവാസി കൂട്ടായ്മയുടെ 2026 വർഷത്തെ ഇഫ്താർ സംഗമവും വാർഷിക ജനറൽ ബോഡി മീറ്റിങ്ങും വിപുലമായി സംഘടിപ്പിച്ചു. മാർച്ച് 15 ഞായറാഴ്ച ഷാർജ ജയാസ് കിച്ചൺ റെസ്റ്റോറന്റിൽ വെച്ചാണ് സ്നേഹസംഗമവും യോഗവും നടന്നത്.
ജംഷീർ സഖാഫിയുടെ ദുആയോടെ ആരംഭിച്ച പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്റ് മഹ്റൂഫ് പി. അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ജനറൽ സെക്രട്ടറി ആരിഫ് യു.വി. യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. 2025-2026 വർഷത്തെ കണക്കും പ്രവർത്തന റിപ്പോർട്ടും കൂട്ടായ്മ ട്രഷറർ ജാസിം കെ.പി. അവതരിപ്പിച്ചു.
സക്കരിയ ഇ.വി, മനാഫ് യു.വി, ജസീർ കെ.എം, ആബിദ് ഇ.വി, മുനവ്വിർ കെ.പി എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ച് സംസാരിച്ചു. ചീഫ് കോർഡിനേറ്റർ തൻസീർ ഇ.വി. ഏവർക്കും സ്വാഗതം പറഞ്ഞ ചടങ്ങിൽ വർക്കിംഗ് സെക്രട്ടറി ഷബീർ യു.വി. നന്ദി രേഖപ്പെടുത്തി. നാട്ടിലെയും പ്രവാസ ലോകത്തെയും നിരവധി സുഹൃത്തുക്കൾ ഈ ഒത്തുചേരലിന്റെ ഭാഗമായി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

