കണ്ണൂർ: ദിവസങ്ങളായി തുടരുന്ന കൊടുംചൂടിനും ഉഷ്ണത്തിനും വലിയൊരാശ്വാസമേകി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴയെത്തി. കണ്ണാടിപ്പറമ്പ്, കൊളച്ചേരി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മികച്ച മഴയാണ് ലഭിച്ചത്.
ശക്തമായ ഇടിമിന്നലോട് കൂടിയാണ് മിക്കയിടത്തും മഴ പെയ്തത്. കൊടുംചൂടിന് ആശ്വാസമായി അപ്രതീക്ഷിത മഴയെത്തിയത്. വൈകുന്നേരത്തോടെ ആകാശം മേഘാവൃതമാകുകയും തുടർന്ന് ശക്തമായ മഴ പെയ്യുകയുമായിരുന്നു. മഴ ലഭിച്ചതോടെ അന്തരീക്ഷ താപനിലയിൽ വലിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

