കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ തനിമ കാക്കാൻ പരിശോധനാ സ്ക്വാഡ് രംഗത്ത്; കൃത്രിമമായി മാങ്ങ പഴുപ്പിക്കരുതെന്ന് കർഷകർക്ക് കർശന നിർദ്ദേശം

Kannadiparamba online news

കുറ്റ്യാട്ടൂർ: പ്രശസ്തമായ കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി പഞ്ചായത്തിൽ പ്രത്യേക പരിശോധനാ സ്ക്വാഡ് രംഗത്തിറങ്ങി. കൃഷി ഓഫീസർ എ.കെ. സുരേഷ് ബാബു, കുറ്റ്യാട്ടൂർ ഫാമിലി ഹെൽത്ത് സെന്റർ (FHC) ഹെൽത്ത് ഇൻസ്പെക്ടർ കെ.എൻ. പ്രകാശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത സ്ക്വാഡാണ് പ്രദേശത്ത് പരിശോധനകൾ നടത്തിയത്.
മാമ്പഴ സീസൺ ആരംഭിച്ചതോടെ വിപണിയിൽ മികച്ച ഗുണനിലവാരമുള്ള മാങ്ങകൾ ലഭ്യമാക്കുക എന്നതാണ് ഈ പരിശോധനയുടെ പ്രധാന ലക്ഷ്യം. സ്ക്വാഡ് അംഗങ്ങൾ നേരിട്ട് കർഷകരെ കണ്ട് വിവരങ്ങൾ ചോദിച്ചറിയുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പൂർണ്ണമായും മൂക്കാത്ത മാങ്ങകൾ പറിച്ചു പഴുപ്പിക്കരുതെന്നും, രാസവസ്തുക്കൾ ഉപയോഗിക്കാതെ ജൈവികമായ രീതിയിൽ തന്നെ മാങ്ങ പഴുപ്പിച്ചെടുക്കണമെന്നും കർഷകർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കുറ്റ്യാട്ടൂർ മാമ്പഴത്തിന്റെ സ്വാഭാവിക രുചിയും ഗുണവും നിലനിർത്താൻ ഇത്തരം പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!